എലത്തൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു; 6 പേർക്ക് പരിക്ക്

കെ മുരളീധരൻ എം.പിയുടെ ഡ്രൈവർ കൂടിയാണ് അതുൽ
എലത്തൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു; 6 പേർക്ക് പരിക്ക്
Updated on

കോഴിക്കോട്: എലത്തൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു. വെസ്റ്റ്ഹിൽ ചുങ്കം പണിക്കർതൊടി അതുൽ (24), മകൻ അൻവിഖ് എന്നിവരാണ് മരിച്ചത്. കെ മുരളീധരൻ എം.പിയുടെ ഡ്രൈവർ കൂടിയാണ് അതുൽ.

അതുലിന്‍റെ ഭാര്യ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 4 പേർ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം തകരുകയും സ്കൂട്ടർ തെറിച്ചു പോവുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com