
തൃശൂരിൽ വയോധിക ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
തൃശൂർ: തൃശൂരിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. കൊടുവത്ത് പറമ്പിൽ പ്രഭാകരൻ (82) ഭാര‍്യ കുഞ്ഞിപ്പെണ്ണ് (72) എന്നിവരെയാണ് വീടനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രഭാകരന്‍റെ ഭാര‍്യ കുഞ്ഞിപ്പെണ്ണ് കിടപ്പുരോഗിയായിരുന്നു. പാലിയേറ്റിവ് പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.