
പത്തനംതിട്ടയിൽ വയോധിക ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വല‍്യന്തി സ്വദേശികളായ അപ്പു നാരായണൻ (70), രാജമ്മ (65) എന്നിവരെയാണ് വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
റേഡിയോയിൽ ഉച്ചത്തിൽ പാട്ട് വച്ചതിനു ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചതെന്നാണ് പൊലീസ് വ‍്യക്തമാക്കുന്നത്.
മരുമകളും കൊച്ചുമകളും വീട്ടിലുണ്ടായിരുന്നതായും ഇവർ കേൾക്കാതിരിക്കാൻ വേണ്ടിയാണ് ഉച്ചത്തിൽ പാട്ടുവച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്നും പൊലീസ് സംശയിക്കുന്നു.