തിരുവനന്തപുരത്ത് വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

തൊഴിലുറപ്പ് തൊഴിലാളിയായ ഭാസ്കരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം നടന്നത്.
Elderly man dies after being hit by vehicle in Thiruvananthapuram

തിരുവനന്തപുരത്ത് വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Representative image

Updated on

തിരുവനന്തപുരം: കിളിമാനൂർ ആറ്റിങ്ങൽ റോഡിൽ ചെമ്മരത്തുമുക്കിൽ വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കേശവപുരം ബി ജി നിവാസിൽ ഭാസ്കരൻ (72) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ ഭാസ്കരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം നടന്നത്.

ചെമ്മരത്തുമുക്കിലെത്തി റോഡ് മുറിച്ച് കടക്കവേ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറികടന്ന് എത്തിയ സ്വകാര്യ ബാങ്കിന്‍റെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തുടർന്ന് ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഭാസ്കരനെ കേശവപുരം സിഎച്ച്സിയിൽ എത്തിച്ചു. അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസ് എടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com