ശക്തമായ കാറ്റിൽ മരം വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദേഹത്ത് മരം വീണത്.
Elderly woman died after a tree fell on her in strong winds

അന്നക്കുട്ടി

Updated on

കൊച്ചി: ശക്തമായ കാറ്റിൽ മരം വീണ് തൊഴിലുറപ്പ് തൊഴിലാളി‌ മരിച്ചു. തിരുമാറാടി വില്ലേജ് കരവട്ടേ അമ്മാം കുളത്തിൽ അന്നക്കുട്ടി (85) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മരം അന്നക്കുട്ടിയുടെ ദേഹത്ത് വീണത്.

തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പറമ്പിൽ നിന്നിരുന്ന റബ്ബർ മരവും വട്ടമരവും അന്നക്കുട്ടിയുടെ ദേഹത്ത് വീണത്.

സംഭവസ്ഥലത്ത് വച്ച് തന്നെ അന്നക്കുട്ടി മരിച്ചു. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com