
തിരുവനന്തപുരം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശിശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പനിയെ തുടർന്നായിരുന്നു ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് എസ്‌യുടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.