ചിങ്ങവനത്ത് ബസിൽ നിന്ന് ഇറങ്ങിയ വയോധിക അതേ ബസ് ഇടിച്ച് മരിച്ചു

കോട്ടയം - ഞാലിയാകുഴി റൂട്ടിൽ നെല്ലിക്കൽ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ടിസിഎം എന്ന ബസിടിച്ചാണ് അപകടമുണ്ടായത്
Elderly woman dies after getting off bus in Chingavanam

ചിങ്ങവനത്ത് ബസിൽ നിന്ന് ഇറങ്ങിയ വയോധിക ഇതേ ബസ് ഇടിച്ച് മരിച്ചു

Updated on

കോട്ടയം: ചിങ്ങവനം റെയ്ൽവേ മേൽപ്പാലത്തിൽ ബസിൽ നിന്ന് ഇറങ്ങിയ വയോധിക അതേ ബസ് ഇടിച്ച് മരിച്ചു. നെല്ലിക്കൽ സ്വദേശിനി അന്നാമ്മ കുര്യാക്കോസാണ് (75) ദാരുണമായി മരിച്ചത്. ബസിറങ്ങി പാതയോരത്ത് കൂടി നടന്ന അന്നാമ്മ ഇതേ ബസിടിച്ച് റോഡിലേക്ക് വീണ് ബസിന്‍റെ പിൻ ചക്രങ്ങൾ കയറിയിറങ്ങിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.15നായിരുന്നു സംഭവം.

കോട്ടയം - ഞാലിയാകുഴി റൂട്ടിൽ നെല്ലിക്കൽ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ടിസിഎം എന്ന ബസിടിച്ചാണ് അപകടമുണ്ടായത്. നെല്ലിക്കലിൽ നിന്നു ബസിൽ കയറിയ അന്നാമ്മ ചിങ്ങവനം പള്ളിയിൽ പ്രാർഥനയ്ക്കായി എത്തിയതായിരുന്നു.

ചിങ്ങവനം മേൽപ്പാലത്തിൽ ബസ് ഇറങ്ങിയ ഇവർ മുന്നോട്ട് നടക്കുകയായിരുന്നു. ഇതിനിടെയാണ് ബസ് മുന്നോട്ട് എടുത്തതും ഇവരെ ഇടിച്ച് വീഴ്ത്തിയതും. തുടർന്ന് ഇവരുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. തൽക്ഷണം മരണം സംഭവിച്ചു.

ഓടിക്കൂടിയ നാട്ടുകാർ വിവരം ചിങ്ങവനം പൊലീസിൽ അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com