

കൊല്ലത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
file image
കൊല്ലം: കൊല്ലത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര ചിരട്ടക്കോണത്താണ് 74 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വപ്ന വിലാസത്തിൽ ഓമനയാണ് മരിച്ചത്. ഓമനയെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് സംശയിക്കുന്നത്.
ചോദ്യം ചെയ്യുന്നതിനായി ഭർത്താവ് കുട്ടപ്പനെ പൊലീസ് കസ്റ്റഡിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഓമനയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
അസ്വഭാവിക മരണത്തിനാണ് വിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.