വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്ക്

രാത്രി ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല്‍ ചവിട്ടി ഒടിക്കുകയായിരുന്നു
elderly woman was injured in a wild elephant attack
വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്ക്
Updated on

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്ക്. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി (67) കാരിക്കാണ് പരുക്കേറ്റത്. മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റ് ഭാഗത്ത് 12 വീടുകള്‍ അടങ്ങിയ ലായം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല്‍ ചവിട്ടി ഒടിക്കുകയായിരുന്നു.

മറ്റു വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വെച്ചതിനെത്തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്. അന്നലക്ഷ്മിയെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിനും സാരമായ പരുക്കേറ്റിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com