എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല; സ്ഥാനാർഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്

പീഡനക്കേസിൽ വിധി വരുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് തീരുമാനം
Eldhose Kunnappilly does not have a seat.

എംഎൽഎ എൽദോസ് കുന്നപ്പിള്ളി

Updated on

ന്യൂഡൽഹി: എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഹൈക്കമാൻഡ് സ്ഥാനാർഥിത്വം തടഞ്ഞുവച്ചിരിക്കുകയാണ്. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈം​ഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരാണ് പകരം പരിഗണനയിലുള്ളത്.

കുന്നപ്പിള്ളിക്കെതിരായ കേസ് 26 ന് വരുന്നതിനാൽ സ്ഥാനാർത്ഥിത്വം അനുവദിക്കാനാവില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്.പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഡൽഹിയിൽ എത്തിയിരുന്നു.

എൽദോസും ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിച്ചത്. എന്നാൽ ഇരുവർക്കുമെതിരെ നിലവിൽ കേസുകളുള്ള സാഹചര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. കോൺ​ഗ്രസ് നേതാവ് എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനാണ് ഒന്നാംപ്രതി.

logo
Metro Vaartha
www.metrovaartha.com