വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നു; എല്‍ഡിഎഫ് പരാതിയിൽ സുരേഷ് ഗോപിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ജനാധിപത്യ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി
Suresh Gopi
Suresh Gopifile

തൃശൂർ : തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പെരുമാറ്റചട്ടം ലംഘിച്ചെന്ന എൽഡിഎഫ് പരാതിയിൽ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. സിപിഐ ജില്ലാ സെക്രട്ടറിയും എൽഡിഎഫ് തൃശൂർ പാർലമെൻറ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ.കെ. വത്സരാജാണ് പരാതിക്കാരൻ. സുരേഷ് ഗോപി വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിക്കുമെന്ന് ആരോപിച്ചാണ് പരാതി.

ജനാധിപത്യ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി. സ്ഥാനാർഥിയുടെ അഭ്യർത്ഥനയിൽ അവശ്യം വേണ്ട പ്രിന്റിങ് ആൻഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങൾ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാരണം. ജില്ലയിലെ പ്രധാന വരണാധികാരിയായ ജില്ലാ കളക്ടറാണ് സ്ഥാനാർത്ഥിയോടെ വിശദീകരണം തേടിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com