പ്ര​ചാ​ര​ണ​ത്തിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്; തെരഞ്ഞെടുപ്പ് കമ്മിഷൻ

ര​ക്ഷി​താ​വി​നൊ​പ്പം കു​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു പ​രി​പാ​ടി​യി​ൽ നേ​താ​വി​ന​ടു​ത്തെ​ത്തി എ​ന്ന​ത് മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​വി​ല്ല
പ്ര​ചാ​ര​ണ​ത്തിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്; തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഒ​രു വി​ധ​ത്തി​ലും കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ നി​ർ​ദേ​ശം. ഇ​തു ലം​ഘി​ച്ചാ​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​വി​ല്ലെ​ന്നും മു​ന്ന​റി​യി​പ്പ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ​യാ​ണു ക​മ്മി​ഷ​ന്‍റെ ഇ​ട​പെ​ട​ൽ. ബാ​ല​വേ​ല നി​രോ​ധ​ന​വും നി​യ​ന്ത്ര​ണ​വും' നി​യ​മം മു​ന്‍നി​ര്‍ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ തീ​രു​മാ​നം.

ബാ​ല​വേ​ല നി​യ​മ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​മാ​രും വ​ര​ണാ​ധി​കാ​രി​ക​ളും ഉ​റ​പ്പാ​ക്ക​ണം. ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം.

പ്ര​ചാ​ര​ണ​ത്തി​നി​ടെ കു​ട്ടി​ക​ളെ കൈ​ക​ളി​ല്‍ എ​ടു​ക്കു​ക, വാ​ഹ​ന​ത്തി​ൽ ഒ​പ്പം കൂ​ട്ടു​ക, റാ​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ പാ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​വി​ത​ക​ള്‍, പാ​ട്ടു​ക​ള്‍, പ്ര​സം​ഗം, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​യു​ടെ​യോ സ്ഥാ​നാ​ര്‍ഥി​യു​ടെ​യോ ചി​ഹ്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം, പോ​സ്റ്റ​ര്‍ പ​തി​പ്പി​ക്ക​ല്‍, ല​ഘു​ലേ​ഖ വി​ത​ര​ണം മു​ത​ലാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൊ​ന്നും കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കി​ല്ല. എ​ന്നാ​ൽ, ര​ക്ഷി​താ​വി​നൊ​പ്പം കു​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു പ​രി​പാ​ടി​യി​ൽ നേ​താ​വി​ന​ടു​ത്തെ​ത്തി എ​ന്ന​ത് മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​വി​ല്ല.

Trending

No stories found.

Latest News

No stories found.