
സുരേഷ് ഗോപി
file image
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന വിവാദത്തിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം. വോട്ടർ പട്ടിക ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി പറയേണ്ടതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
ആരോപണങ്ങളുമായി ഇറങ്ങിയ വാനരന്മാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കട്ടെയെന്നും, ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുരേഷ് ഗോപി പറഞ്ഞു.
താൻ മന്ത്രിയെന്ന ഉത്തരവാദിത്വം കാണിച്ചുവെന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നും അല്ലെങ്കിൽ കേസ് സുപ്രീം കോടതിയിലെത്തുമ്പോൾ അവിടെ ചോദിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.