വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

മതിയായ രേഖകൾ ഹാജരാക്കണമെന്നാണ് നിർദേശം
election Commission sends notice to CPI leader Annie Raja

ആനി രാജ

Updated on

ന‍്യൂഡൽഹി: വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഐ നേതാവ് ആനി രാജ‍യ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. മതിയായ രേഖകൾ ഹാജരാക്കണമെന്നാണ് നിർദേശം.

എന്നാൽ തന്നെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്നു താനെന്നും അന്ന് കമ്മിഷൻ കാണാത്ത പ്രശ്നമാണിപ്പോഴെന്നും ആനി രാജ പ്രതികരിച്ചു.

രാജ‍്യതലസ്ഥാനത്തെ ചാന്ദ്നി ചൗക്കിലെ ബെല്ല എസ്റ്റേറ്റിൽ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഈ സാഹചര‍്യത്തിലാണ് ആനി രാജയ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. താമസം മാറിയെന്ന കാരണം പറഞ്ഞ് 729 വോട്ടർമാരിൽ 632 പേരെയാണ് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നത്.

logo
Metro Vaartha
www.metrovaartha.com