സമുദായത്തിന്‍റെ പേരിൽ വോട്ട് ചോദിച്ചു; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

മൂന്ന് പരാതികൾ ഫാത്തിമ തഹിലിയക്കെതിരേ ലഭിച്ചുവെന്നാണ് വിവരം
election commission sends notice to udf candidate in perambra

ഫാത്തിമ തഹിലിയ

Updated on

കോഴിക്കോട്: സമുദായത്തിന്‍റെ പേരിൽ‌ വോട്ട് അഭ‍്യർഥിച്ചുവെന്ന ആരോപണത്തെത്തുടർന്ന് പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. ഇതേ കാരണത്താൽ മൂന്ന് പരാതി ഇവർക്കെതിരേ ലഭിച്ചുവെന്നാണ് വിവരം.

പേരാമ്പ്ര മണ്ഡലത്തിൽ ഉൾപ്പെട്ടവർ തന്നെയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇതുവരെ നോട്ടീസ് കൈയിൽ കിട്ടിയിട്ടില്ലെന്നാണ് ഫാത്തിമ പറയുന്നത്. കൈയിൽ കിട്ടുന്ന പഷം പ്രതികരിക്കുമെന്നും അവർ വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com