കന്നി വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ 'ഹൽവ'; ലക്ഷ്യം പങ്കാളിത്തം ഉറപ്പാക്കൽ

വോട്ട് സ്വീറ്റെൻഡ് കേരള ക്യാമ്പെയിൻ എന്ന പേരിൽ വേറിട്ട പദ്ധതി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു
election commission to distribute halwa to first time voters

കന്നി വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ 'ഹൽവ'; ലക്ഷ്യം പങ്കാളിത്തം ഉറപ്പാക്കുക

Updated on

തിരുവനന്തപുരം: 2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരെ പ്രത്യേകം വരവേൽക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ട് സ്വീറ്റെൻഡ് കേരള ക്യാമ്പെയിൻ എന്ന പേരിൽ വേറിട്ട പദ്ധതി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. യുവാക്കളുടെ വോട്ടിങ് പങ്കാളിത്തം വർധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് നീക്കം. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറാണ് ഈ സംരഭത്തിന് രൂപം നൽകിയത്.

ഓരോ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്ന കന്നി വോട്ടർമാർക്ക് പ്രത്യേകമായി ബ്രാൻഡ് ചെയ്ത ഫുൽവ ഹൽവ വിതരണം ചെയ്യും. ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദേശം നൽകി. ഓരോ തെരഞ്ഞെടുപ്പ് ഓഫിസിലും 200 ഹൽവ പാക്കറ്റുകൾ വീതമാവും എത്തിക്കുക.

ഹൽവ വിതരണം ചെയ്യേണ്ട പോളിങ് ബൂത്തുകൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് തീരുമാനിക്കാം. പോളിങ് ബൂത്തുകളിലെ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് യാതൊരു തടസവും ഉണ്ടാവാത്ത വിധം വേണം ഹൽവ വിതരണം ചെയ്യാനെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കർശന നിർദേശമുണ്ട്.

logo
Metro Vaartha
www.metrovaartha.com