തദ്ദേശ തെരഞ്ഞെടുപ്പ്: ഓരോ വാർഡിലെയും ഫലം തത്സമയം അറിയാൻ ‌'ട്രെൻഡ്'

ദൃശ‍്യ മാധ‍്യമങ്ങളിലൂടെ തത്സമയം ഫലം അറിയാൻ സാധിക്കുമെങ്കിലും അതിന് സാധിക്കാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ 'ട്രെൻഡ്' വെബ്സൈറ്റിനെ സമീപിക്കാവുന്നതാണ്
how to know kerala local body election result online?

തെരഞ്ഞെടുപ്പ് ഫലം അറിയാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ 'ട്രെൻഡ്'

representative image

Updated on

തിരുവനന്തപുരം: ഡിസംബർ 13 ശനിയാഴ്ചയാണ് സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ദൃശ‍്യ മാധ‍്യമങ്ങളിലൂടെ തത്സമയം ഫലം അറിയാൻ സാധിക്കുമെങ്കിലും അതിന് സാധിക്കാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ 'ട്രെൻഡ്' വെബ്സൈറ്റിനെ സമീപിക്കാവുന്നതാണ്.

http://trend.sec.kerala.gov.in, https://trend.kerala.nic.in എന്നീ വെബ്സൈറ്റുകൾ മുഖേനേ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം അറിയാൻ സാധിക്കും. ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ ഒറ്റ നോട്ടത്തിൽ വെബ്സൈറ്റിൽ ഫലം അറിയാൻ പറ്റും.

ഓരോ ബൂത്തിലെയും വോട്ടു നില കൃതൃമായി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനാൽ എളുപ്പം മനസിലാക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com