

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിധി കാത്തിരിക്കുകയാണ് കേരളം. ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തുന്നത്. കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം തിരുവനന്തപുരത്തുതന്നെ തങ്ങുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരിലേക്ക് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സിപിഎം ആസ്ഥാനമായ എകെജി സെന്ററിലാണ്. സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലാകും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലാണുണ്ടാവുക.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഔദ്യോഗികവസതിയായ കന്റോൺമെന്റ് ഹൗസിലാണുള്ളത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരെല്ലാം കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ ഉണ്ടാവും. സണ്ണി ജോസഫ് ഉച്ചയോടെ കണ്ണൂരിലേക്ക് മടങ്ങും.എഐസിസി സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.