മായ രാഹുൽ പാലാ ചെയർപേഴ്സൺ

യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി റിയ ചീരാംകുഴിയും എൽഡിഎഫിന്‍റെയും യുഡിഎഫ് വിമതരുടെയും പിന്തുണയുള്ള മായ രാഹുലും തമ്മിലായിരുന്നു മത്സരം

Maya Rahul

മായ രാഹുൽ

Updated on

കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്ണായി സ്വതന്ത്ര അംഗം മായ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി റിയ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് എൽഡിഎഫിന്‍റെയും യുഡിഎഫ് വിമതരുടെയും പിന്തുണയുള്ള മായ രാഹുൽ വിജയിച്ചത്. ബുധനാഴ്ച രാവിലെ 11നായിരുന്നു വോട്ടെടുപ്പ്.

16 വോട്ടുകളാണ് മായയ്ക്ക് ലഭിച്ചത്. അതേസമയം 10 വോട്ടുകൾ മാത്രമായിരുന്നു റിയയ്ക്ക് കിട്ടിയത്. പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും വിമത കോണ്‍ഗ്രസ് അംഗങ്ങളില്‍ നാല് പേരും മായയെ പിന്തുണച്ചു. വിജയിച്ചതിനു പിന്നാലെ മായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന നിലയിൽ പേരെടുത്ത ദിയ ബിനു പുളിക്കകണ്ടം പുറത്തായതോടെയാണ് പാലായിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് അധികാരത്തിലെത്തി ആറ് മാസത്തിനുശേഷം ദിയ പുറത്തായത്. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് അഞ്ച് യുഡിഎഫ് അംഗങ്ങള്‍ വോട്ട് ചെയ്തതോടെയാണ് ദിയയ്ക്ക് അധികാരം നഷ്ടമായത്.

logo
Metro Vaartha
www.metrovaartha.com