പോളിങ് സാമഗ്രികള്‍ വാങ്ങുന്നതിനായി ബൈക്കിൽ പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
പോളിങ് സാമഗ്രികള്‍ വാങ്ങുന്നതിനായി ബൈക്കിൽ പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു
Updated on

കായംകുളം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയിൽ വ്യാഴാഴ്ച രാവിലെ 7.30ഓടെയാണ് അപകടം നടന്നത്.

പോളിങ് സാമഗ്രികള്‍ വാങ്ങുന്നതിനായി ബാലു ബൈക്കിൽ പോവുന്നതിനിടെയാണ് കാര്‍ ഇടിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com