

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ- ഉപാധ്യക്ഷ പദവികൾ; തെരഞ്ഞെടുപ്പ് 26നും 27നും
Representative image
തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ശേഷം 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. 26 ന് രാവിലെ 10.30ന് അധ്യക്ഷൻ തെരഞ്ഞെടുപ്പും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക്ശേഷം 2.30നും നടക്കും. ജില്ലാ പഞ്ചായത്ത് കോർപ്പറേഷൻ എന്നിവയിൽ വരണാധികാരികളായി ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ് ഇതിനുള്ള ചുമതല. മുനിസിപ്പാലിറ്റികളിൽ ഇതിനായി വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.