വീഴാറായ നിലയിൽ ഇലക്‌ട്രിക്ക് പോസ്റ്റ്; പ്രശ്നം പരിഹരിച്ച് സുരേഷ് ഗോപി

കോളെജിന് സമീപത്തെ ഡ്യുവൽ ലെഗ് ഇലക്‌ട്രിക്ക് പോസ്റ്റ് പരിതാപകരമായ അവസ്ഥയിലാണ് നിന്നിരുന്നത്.
Electric post about to fall; Suresh Gopi solves the problem

സുരേഷ് ഗോപി

file image

Updated on

കോട്ടയം: പാലാ ഗവ. പോളിടെക്നിക് കോളെജിന് സമീപത്തെ ദ്രവിച്ച അവസ്ഥയിൽ ഉണ്ടായിരുന്ന ഇലക്‌ട്രിക്ക് പോസ്റ്റിന്‍റെ പ്രശ്നം പരിഹരിക്കാൻ മുൻകൈയെടുത്ത് സുരേഷ് ഗോപി. ഒറ്റകൊമ്പൻ സിനിമയുടെ ചിത്രീകരണത്തിനായി കോളെജിൽ എത്തിയതായിരുന്നു സുരേഷ് ഗോപി.

കോളെജിന് സമീപത്തെ ഡ്യുവൽ ലെഗ് ഇലക്‌ട്രിക്ക് പോസ്റ്റ് പരിതാപകരമായ അവസ്ഥയിലാണ് നിന്നിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ടതോടെ കോളെജ് പ്രിൻസിപ്പാലുമായി സുരേഷ് ഗോപി സംസാരിക്കുകയായിരുന്നു. കെഎസ്ഇബിയിൽ അറിയിച്ചിട്ടുണ്ടെന്നും രണ്ടു ആഴ്‌ച്ചക്കകം അവര്‍ വന്ന് ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു മറുപടി.

രണ്ട് ആഴ്ച കൂടി ഈ മഴക്കാലത്ത് ഇങ്ങനെ നിന്നാൽ അത് അപകടകരമാണ് എന്ന് തിരിച്ചറിഞ്ഞ് ഉടനെ സംസ്ഥാന വൈദ്യുതി മന്ത്രിയെയും കെഎസ്ഇബി ചെയർമാനെയും സുരേഷ് ഗോപി നേരിട്ട് വിളിച്ചു. തുടർന്ന് അധികൃതർ വേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കുകയും അടുത്ത ദിവസം തന്നെ പുതിയ പോസ്റ്റ് ഇടുകയും ചെയ്യാം എന്ന് ഉറപ്പു നൽകുകയും ചെയ്തു എന്ന് കോളെജ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com