കുണ്ടറയില്‍ റെയില്‍വേ പാളത്തിൽ ടെലിഫോൺ പോസ്റ്റ്; അട്ടിമറിശ്രമമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ചു

ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം
electric post across railway track in kundara
കുണ്ടറയില്‍ റെയില്‍വേ പാളത്തിൽ ടെലിഫോൺ പോസ്റ്റ്; അട്ടിമറിശ്രമമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ചു
Updated on

കുണ്ടറ: കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. എഴുകോണ്‍ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു. അട്ടിമറി സാധ്യത അടക്കം സംശയിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ട് പ്രദേശവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്തു.

സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയാകാമെന്നാണ് എഴുകോണ്‍ പൊലീസിന്‍റെ നിഗമനം. എന്നാല്‍ അട്ടിമറി സാധ്യത തള്ളികളയാനാവില്ലെന്നാണ് പുനലൂര്‍ റെയില്‍വേ പൊലീസ് വ്യക്തമാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com