വൈദ്യുതി ബോർഡ് വീണ്ടും യോഗം ചേരുന്നു: നിയന്ത്രണമുണ്ടാകില്ല

വീട്ടിൽ പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചിരുന്നു
Electric lines
Electric linesRepresentative image

തിരുവനന്തപുരം: മഴക്കുറവിനൊപ്പം വൈദ്യുതി വിനിയോഗ നിയന്ത്രണം അടക്കം വിലയിരുത്താൻ വൈദ്യുതി ബോർഡ് തിങ്കളാഴ്ച വീണ്ടും അവലോകന യോഗം ചേരും. ഓഗസ്റ്റ് ആദ്യവാരത്തെ അപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ അളവിൽ നേരിയ വ്യത്യാസം ഉണ്ടായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണു കെഎസ്ഇബി.

കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറിനുള്ള ടെൻഡർ തുറക്കുന്നതും ഈ യോഗത്തിലാണ്. മഴ കുറഞ്ഞതിനെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 700 മെഗാവാട്ട് വൈദ്യുതിയാണ് അധികം വാങ്ങുന്നത്. തിരിച്ച് കൊടുക്കൽ കരാര്‍ അനുസരിച്ച് 500 മെഗാവാട്ടും 15 ദിവസത്തിന് ശേഷം തുക നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ 200 മെഗാവാട്ടിന് ഹ്രസ്വകാല കരാറുണ്ടാക്കിയുമാണ് വൈദ്യുതി വാങ്ങൽ.

വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും തൽക്കാലം ഉപയോഗം നിയന്ത്രിച്ചാൽ മതിയെന്ന നിലപാടുള്ള സാഹചര്യത്തിൽ പവര്‍കട്ടോ ലോഡ്ഷെഡിങോ പരിഗണനയിലില്ല. മലയോരങ്ങളിൽ മഴ ശക്തമായതോടെ കെഎസ്ഇബിയുടെ ആറ് ഡാമുകളിൽ ജലനിരപ്പ് കഴിഞ്ഞ ആഴ്ചയേക്കാൾ മെച്ചപ്പെട്ട് 50 ശതമാനത്തിന് മുകളിലെത്തി. അതേസമയം, ഇടുക്കി ഡാമിൽ 28 ശതമാനത്തോളം മാത്രമാണ് ജലനിരപ്പ്.

വാഷിങ് മെഷീന്‍, ഗ്രൈൻഡര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കരുത്. വീട്ടിൽ പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com