സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വീണ്ടും വർധന; നാളെ മുതൽ പ്രാബല്യത്തിൽ

നിലവിലുള്ള നിരക്ക് ഇന്ന് അവസാനിക്കും.
electricity charge hike from tomorrow in kerala
electricity charge hike from tomorrow in kerala

തിരുവനന്തരുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. പുതുക്കിയ നിരക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ചൊവ്വാഴ്ച വൈകീട്ടോടെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെയർമാൻ ടി.കെ ജോസ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചു.

നിലവിലുള്ള നിരക്ക് ഇന്ന് അവസാനിക്കും. നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. ഇതിൽ എത്ര പൈസ വരെ റഗുലേറ്ററി കമീഷന്‍ അംഗീകരിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് എത്ര ശതമാനം വർധനവാണ് നടപ്പാക്കുക എന്നത് അറിയാൻ കഴിയൂ.

താരിഫ് വര്‍ധന കഴിഞ്ഞ ഏപ്രിലിൽ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം റഗുലേറ്ററി കമീഷന്‍ നീട്ടി വെക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com