electricity charges increased in kerala
electricity charges increased in kerala

കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടി; വർധന ഇങ്ങനെ

പ്രതിമാസം 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ ഇനിമുതൽ 20 രൂപ അധികം നൽകണം.
Published on

തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. നിരക്ക് വര്‍ധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കി. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തീരുമാനം വെള്ളിയാഴ്ച നിലവിൽ വരും.

40 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗമുള്ളവർക്ക് വർധനയുണ്ടായവില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ പ്രതിമാസം 10 രൂപ അധികം നല്‍കണം. പ്രതിമാസം 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ 20 രൂപ അധികം നൽകണം. 550 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ 250 രൂപ അധികം നല്‍കേണ്ടിവരും. ഐ.ടി. അനുബന്ധ വ്യവസായങ്ങൾക്കും വില കൂടില്ല.

യൂണിറ്റിന് 40 പൈസയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാല്‍ 20 പൈസയാക്കി റഗുലേറ്ററി കമ്മീഷന്‍ കുറച്ചു. താരിഫ് വര്‍ധന കഴിഞ്ഞ ഏപ്രിലിൽ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം റഗുലേറ്ററി കമീഷന്‍ നീട്ടി വെക്കുകയായിരുന്നു. പുതിയ നിരക്ക് 2024 ജൂൺ 30 വരെയാണ് ഉണ്ടാകുക.

വൈദ്യുതി നിരക്ക് വർധന ഇങ്ങനെ

* 40 യൂണിറ്റില്‍ താഴെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍

*വ്യദ്ധസദനങ്ങള്‍, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങള്‍

* ദരിദ്ര രേഖയ്ക്ക് താഴെയുള്ള 1000 വാട്ട് കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉള്ളവര്‍ക്ക്

*എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് അതേപടി തുടരും

*ചെറിയ പെട്ടിക്കടകള്‍ ബങ്കുകള്‍ തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിലുള്ള കുറഞ്ഞ നിരക്കിലുള്ള ആനുകൂല്യം 2000 വാട്ട് വരെയാക്കി. 5.9 ലക്ഷം ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കും.

* 10 കിലോ വാട്ട് വരെ കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകള്‍ തയ്യല്‍ ജോലി ചെയ്യുന്നവര്‍, തുണി തേച്ച് കൊടുക്കുന്നവര്‍ക്കുള്ള ആനുകൂല്യം തുടരും

*വ്യവസായ സ്ഥാപനങ്ങളുടെ താരിഫ് 1.5 ശതമാനം മുതല്‍ മൂന്ന് ശതമാനമായി നിജപ്പെടുത്തി

പ്രതിമാസം ഗാര്‍ഹിക ഉപഭോക്താക്കള്‍ അധികം നല്‍കേണ്ട തുക

50 യൂണിറ്റ് വരെ - 10 രൂപ

51 മുതല്‍ 100 വരെ - 20

101 മുതല്‍ 150 വരെ - 33

151 മുതല്‍ 200 വരെ - 48

201 മുതല്‍ 250 വരെ - 58

300 യൂണിറ്റ് വരെ - 90

350 യൂണിറ്റ് വരെ - 123

400 യൂണിറ്റ് വരെ - 135

500 യൂണിറ്റ് വരെ - 185

550 യൂണിറ്റിനു മുകളില്‍ - 200

ഫിക്‌സഡ് ചാര്‍ജ്

(സിംഗിള്‍ ഫെയ്‌സ്, ത്രി ഫെയ്‌സ് എന്ന ക്രമത്തില്‍ (ബ്രാക്കറ്റില്‍ പഴയ നിരക്ക്)

50 യൂണിറ്റ് വരെ - 40 രൂപ (35) - 100 (90)

51 മുതല്‍ 100 വരെ - 65 (55) - 140 (120)

101 മുതല്‍ 150 വരെ - 85 (70) - 170 (150)

151 മുതല്‍ 200 വരെ - 120 (100) - 180 (160)

201 മുതല്‍ 250 വരെ - 130 (130) - 200 (175)

300 യൂണിറ്റ് വരെ - 150 (130) - 205 (175)

350 യൂണിറ്റ് വരെ - 175 (150) - 210 (175)

400 യൂണിറ്റ് വരെ - 200 (175) - 210 (175)

500 യൂണിറ്റ് വരെ - 230 (200) - 235 (200)

550 യൂണിറ്റിനു മുകളില്‍ - 260 (225) - 260(225)

logo
Metro Vaartha
www.metrovaartha.com