Indian railways
Indian railways

വൈദ്യുതി തകരാർ: എറണാകുളത്ത് മണിക്കൂറുകളാ‍യി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു

വൈകിട്ട് എറണാകുളത്ത് പെയ്ത ശക്തമായ മഴയെ തുടർന്നാണ് വൈദ്യുതി തകരാറിലായത്

കൊച്ചി: എറണാകുളം നോർത്തിനും ആലുവയ്ക്കുമിടയിൽ വൈദ്യുതി തകരാർ ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി ട്രെയിനുകള്‍ ഉള്‍പ്പടെ രണ്ടുമണിക്കൂറിലേറെ നേരമായി വിവിധ ഇടങ്ങിളിലായി പിടിച്ചിട്ടിരിക്കുന്നത്.

വൈകിട്ട് എറണാകുളത്ത് പെയ്ത ശക്തമായ മഴയെ തുടർന്നാണ് വൈദ്യുതി തകരാറിലായത്. തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് കളമശേരിയിലും ചെന്നൈ മെയില്‍ എറണാകുളത്തും, നിലമ്പൂര്‍ കോട്ടയം പാസഞ്ചറും വഴിയില്‍ പിടിച്ചിട്ടിരിക്കുകയാണ്. 7.40 ന് പുറപ്പെടേണ്ട എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ ഇതുവരെയും പുറപ്പെട്ടിട്ടില്ല. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വൈദ്യുതി തകരാ‍ര്‍ ഉടൻ പരിഹരിക്കാൻ സാധ്യതയില്ലെന്നാണ് റെയിൽവെ അധികൃതര്‍ പറയുന്നത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com