വൈദ്യുതി ഉപയോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ

കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്ത് നിന്ന് വാങ്ങിയത്.
Electricity consumption breaks at all-time record
Electricity consumption breaks at all-time record
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതോടൊപ്പം വൈദ്യുതി ഉപയോഗവും സർവ്വകാല റെക്കോർഡിൽ. വ്യാഴാഴ്ച മാത്രം 104.63 ദശലക്ഷം യൂണിറ്റാണ് മൊത്ത വൈദ്യുതി ഉപഭോഗം. 26 ന് 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം.

ഇന്നലെ വൈകുന്നേരം 6 മുതൽ 11 വരെയുള്ള പീക്ക് സമയത്ത് 5197 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ഇത് 5301 മെഗാവാട്ട് വൈദ്യുതിയായിരുന്നു ഉപയോഗിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്ത് നിന്ന് വാങ്ങിയത്.

26 ന് 90.16 ദശലക്ഷം യൂണിറ്റാണ് വാങ്ങിയതെങ്കിൽ ഇന്നലെ 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com