സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ നിർദേശം
Electricity control at peak time shortage KSEB warning
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബിfile
Updated on

തിരുവനന്തപുരം: പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയിൽ അപ്രതീക്ഷിത കുറവ് വന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. പീക്ക് ടൈമില്‍ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ പൊതുജനം സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ഥിച്ചു.

വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതാണ് ഇപ്പോഴത്തെ പ്രധാന കാരണമായി കെഎസ്ഇബി പറയുന്നത്. സംസ്ഥാനത്തേക്ക് ലഭിക്കേണ്ട വൈദ്യുതിയില്‍ ഇത് കാരണം അവിചാരിതമായ കുറവുണ്ടായി. കൂടാതെ സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യം വര്‍ദ്ധിച്ചതായും ചൂണ്ടിക്കാണിച്ചു.

Trending

No stories found.

Latest News

No stories found.