ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധിച്ചേക്കും; 80 പൈസ വരെ കൂട്ടണമെന്ന് ശുപാർശ

5 വർഷത്തേക്കുള്ള താരിഫ് വർധനയ്ക്കാണ് വൈദ്യുതി ബോർഡ് ശുപാർശ നൽകിയിരിക്കുന്നത്
ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധിച്ചേക്കും; 80 പൈസ വരെ കൂട്ടണമെന്ന് ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ ഒന്നു മുതൽ വൈദ്യുതി നിരക്ക് കൂടാന്‍ സാധ്യത. ഗാർഹിക ഉപയോക്താക്കൾക്ക് ഏകദേശം 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്നാണ് ശുപാർശ.

ഇതിനായി കെ.എസ്.ഇ.ബി സമർപ്പിച്ച താരീഫ് നിർദേശങ്ങളിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂർത്തിയായി. 5 വർഷത്തേക്കുള്ള താരിഫ് വർധനയ്ക്കാണ് വൈദ്യുതി ബോർഡ് അപേക്ഷ സമർപ്പിച്ചത്.

ഉപയോഗമനുസരിച്ച് യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടി വാങ്ങുന്ന നിലക്കുള്ള നിർദേശങ്ങൾ റെഗുലേറ്ററി കമ്മീഷന്‍ പരിഗണിച്ചു. 4 മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരശേഖരണത്തിന്‍റെ ആവശ്യം വരുന്നില്ലെന്ന് കമ്മീഷന്‍ വിലയിരുത്തുകയായിരുന്നു. ഇതോടെയാണ് നിരക്ക് വർദ്ധനയ്ക്ക് തീരുമാനമായത്.

ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. വാണിജ്യ വ്യവസായ ആവശ്യങ്ങൾ കൂടി പരിഗണിച്ച് കൂടുതൽ വിലകൊടുത്ത് പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അധികഭാരം ഉപയോക്താക്കളിൽ അടിച്ചേൽപ്പിക്കരുതെന്ന ആവശ്യവും റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പിൽ ഉയർന്നിരുന്നു. ഏപ്രിൽ ഒന്നിന് പുതിയ നിരക്കുകൾ നിലവിൽ വരണ്ടതായിരുന്നു. എന്നാൽ നടപടിക്രമങ്ങൾ നീണ്ടുപോയതിനാൽ പഴയ താരീഫ് ജൂൺ 30 വരെ റഗുലേറ്ററി കമ്മീഷന്‍ നീട്ടുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com