
തിരുവനന്തപുരം: ഫെബ്രുവരിയിലും വൈദ്യുതി സർചാർജ് തുടരാൻ കെഎസ്ഇബി തീരുമാനം. കെഎസ്ഇബി സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയുമാണ് ഇപ്പോൾ സർച്ചാർജായി ഈടാക്കുന്നത്. യൂണിറ്റിന് 10 പൈസ വച്ച് പിരിക്കുന്നത് തുടരും.
2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയുണ്ട്. അതാണ് അടുത്ത മാസം സ്വന്തം നിലയിൽ സർചാർജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.