പാലക്കാട്ട് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞു

ഓട്ടത്തിനിടെ ആനയെ തളയ്ക്കാൻ ശ്രമിച്ച ഒരു പാപ്പാന് പരുക്കേറ്റു
Elephant attacked during Sri Krishna Jayanti procession in Palakkad

പാലക്കാട്ട് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞു

Updated on

പാലക്കാട്: കുന്നത്തൂർമേട്ടിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞത് പരിഭ്രാന്തിക്കിടയാക്കി. ചെർപ്പുളശ്ശേരി മണികണ്ഠനെന്ന കൊമ്പനാണ് ഇടഞ്ഞത്. ഉടൻ സമീപത്തെ വീടിന്‍റെ വളപ്പിലേക്ക് ഓടിക്കയറിയ ആന അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ആനയെ പിന്നീടു തളച്ചു. ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി.

കുന്നത്തൂർമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി ഒമ്പതാനകളാണ് എഴുന്നള്ളിപ്പിനുണ്ടായിരുന്നത്. ആനയെ നടത്തിക്കൊണ്ടുവരുമ്പോൾ ഒരാൾ പുല്ല് നൽകിയെന്നും ഇതു വാങ്ങുന്നത് പാപ്പാൻ തടഞ്ഞപ്പോഴാണ് കൊമ്പൻ ഓടിയതെന്നും എലിഫെന്‍റ് സ്ക്വാഡ് അധികൃതർ.

ഓട്ടത്തിനിടെ ആനയെ തളയ്ക്കാൻ ശ്രമിച്ച ഒരു പാപ്പാന് പരുക്കേറ്റു. ആന നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. ശാന്തനായി നിന്ന ആനയെ മറ്റൊരു പാപ്പനെത്തിയാണു തളച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com