തൃശൂരിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

വനത്തിനോടും വാണിയമ്പാറ റബർ എസ്റ്റേറ്റ് ഭൂമിയോടും ചേർന്നുള്ള പ്രദേശത്തായിരുന്നു ജഡം
elephant death in thrissur
തൃശൂരിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
Updated on

തൃശൂർ: തൃശൂർ മണിയൻ കിണർ ആദിവാസി കോളനിക്ക് സമീപം പിടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പ്രദേശവാസികളാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

വനത്തിനോടും വാണിയമ്പാറ റബർ എസ്റ്റേറ്റ് ഭൂമിയോടും ചേർന്നുള്ള പ്രദേശത്തായിരുന്നു ജഡം. മേഖലയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വൈദ്യുതി വേലിയിൽ പിൻകാലുകൾ കുടുങ്ങിയ നിലയിലായിരുന്നു. വീഴ്ചയിലുള്ള ആഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവൂ.

Trending

No stories found.

Latest News

No stories found.