കൊമ്പുകൾ പൊട്ടി; കുട്ടൻകുളങ്ങര അർജ്ജുനനെ ഉത്സവങ്ങളിൽ നിന്ന് മാറ്റിനിർത്തും

ചെറുതുരുത്തി കോഴിമാമ്പറമ്പ് പൂരം എഴുന്നള്ളിപ്പിന് ശേഷം ലോറിയിൽ തിരിച്ചു വരുമ്പോഴായിരുന്നു സംഭവം
കൊമ്പുകൾ പൊട്ടി; കുട്ടൻകുളങ്ങര അർജ്ജുനനെ ഉത്സവങ്ങളിൽ നിന്ന് മാറ്റിനിർത്തും
Updated on

തൃശൂർ: കൊമ്പൻ കുട്ടൻകുളങ്ങര അർജ്ജുനന്‍റെ കൊമ്പുകൾ പൊട്ടി. ലോറിയുടെ ഗ്രില്ലിൽ തട്ടിയാണ് കൊമ്പുകൾ പൊട്ടിയത്.

ചെറുതുരുത്തി കോഴിമാമ്പറമ്പ് പൂരം എഴുന്നള്ളിപ്പിന് ശേഷം ലോറിയിൽ തിരിച്ചു വരുമ്പോഴായിരുന്നു സംഭവം. കൊമ്പുകൾ കസ്റ്റഡിയിലെടുത്ത ശേഷം, ആനയെ ഉത്സവങ്ങളിൽ നിന്ന് മാറ്റിനിർത്താനും ആവശ്യമായ ചികിത്സ നൽകാനും വനംവകുപ്പ് നിർദ്ദേശിച്ചു.

logo
Metro Vaartha
www.metrovaartha.com