മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: വനം വകുപ്പ് ഹൈക്കോടതിയിലേക്ക്

വേടനെ പിടികൂടിയ കോടനാട് ഡിഎഫ്ഒയാണ് മോഹൻലാലിന്‍റെ ആനക്കൊമ്പ് കേസും അന്വേഷിക്കുന്നത്.
elephant ivory case against mohanlal: forest department moves high court
മോഹൻലാൽ
Updated on

കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഹൈക്കോടതിയിലേക്ക്. പുലിപ്പല്ല് കേസിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ വനം വകുപ്പ് രൂക്ഷ വിമർശനത്തിന് ഇരയായിരുന്നു.

ഈ സാഹചര്യത്തിലാണ് മോഹൻലാലിനെതിരായ കേസിൽ വനം വകുപ്പ് നിലപാട് കടുപ്പിക്കുന്നത്. വേടനെ പിടികൂടിയ കോടനാട് ഡിഎഫ്ഒയാണ് മോഹൻലാലിന്‍റെ ആനക്കൊമ്പ് കേസും അന്വേഷിക്കുന്നത്.

2023 സെപ്റ്റംബർ 18നാണ് മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com