പിടി 5 നെ മയക്കുവെടിവച്ചു; ആനയെ കാടിന് പുറത്തെത്തിക്കാൻ ശ്രമം

ചികിത്സ നൽകിയ ശേഷം ആനയെ തിരിച്ച് കാട്ടിലേക്ക് വിടും
elephant pt 5 drugged treatment preperations started

പിടി 5 നെ മയക്കുവെടിവച്ചു; ആനയെ കാടിന് പുറത്തെത്തിക്കാൻ ശ്രമം

Updated on

പാലക്കാട്: പാലക്കാട്ട് കണ്ണിന് പരുക്കേറ്റ പിടി 5 നെ മയക്കുവെടി വച്ച് ദൗത്യസംഘം. ആനയെ ഉടൻ കാട്ടിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ആനയെ ചികിത്സിക്കുന്നതിന്‍റെ ഭാഗമായാണ് മയക്കുവെടി വച്ചത്. ആനയെ പുറത്തെത്തിച്ച ശേഷം മറ്റ് നടപടി ക്രമങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന് വെറ്റിനറി സർജൻ അരുൺ സക്കറിയ അറിയിച്ചു.

ചികിത്സ നൽകിയ ശേഷം ആനയെ തിരിച്ച് കാട്ടിലേക്ക് വിടും. പരുക്ക് ഗുരുതരമാണെങ്കിൽ ബേസ് ക്യാംപിലെത്തിച്ചാവും ചികിത്സ. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. ദൗത്യത്തിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളെ മുത്തങ്ങയിൽ നിന്നും പാലക്കാട് എത്തിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com