
തൃശൂർ: ഗുരുവായൂരിൽ ഇടഞ്ഞ ആനയെ തളച്ചു. ആനക്കൊട്ടയിൽ നിന്ന് കുളിപ്പിക്കാൻ കൊണ്ടു പോകും വഴി ഗുരുവായൂർ ദേവസ്വത്തിന്‍റെ കൊമ്പൻ സിദാർഥനാണ് ഇടഞ്ഞത്.
റോഡിലൂടെ ഇറങ്ങി ഓടിയ ആനയെ വേഗത്തിൽ തളയ്ക്കാനായതിനാൽ അധികം നാശനഷ്ടങ്ങളുണ്ടായില്ല. കൊമ്പൻ സിദാർഥനെ തളച്ചതിനു ശേഷം പുന്നത്തൂർ ആനക്കോട്ടയിലേക്ക് മാറ്റി.