മലപ്പുറത്ത് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം
Elephant turn violent during temple event in Malappuram
മലപ്പുറത്ത് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
Updated on

മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. ഇടഞ്ഞ ആന ഒരാളെ തൂക്കിയെറിഞ്ഞു. സംഭവത്തിൽ 17 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. തിക്കിലും തിരക്കിലും പെട്ടാണ് മിക്കവർക്കും പേർക്കും പരുക്കേറ്റത്. പിന്നീട് ബുധനാഴ്ച പുലർച്ചെ 2.15 ഓടെ പാപ്പാന്മാർ എത്തി ആനയെ തളച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com