
നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത് ഉദയന്‍. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചുവെന്നും എലിസബത്ത് പറയുന്നു.
41 വയസിന് ശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുളളൂവെന്നാണ് ബാലയുടെ അമ്മയും തന്നോട് പറഞ്ഞുവെന്നും തനിക്ക് വന്ധ്യതയുണ്ടെന്ന് പറഞ്ഞുപരത്തിയെന്നും എലിസബത്ത് വെളിപ്പെടുത്തി.
തന്നെയും കുടുംബത്തെയും ശാരീരികമായി പീഡിപ്പിക്കുകയാണെന്നും എലിസബത്ത് പറഞ്ഞു.
വിഷാദരോഗത്തിന് എലിസബത്ത് ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയിരുന്നുവെന്നും താൻ ഉൾപ്പെടെ അയാൾ ഒരുപാട് പെൺകുട്ടികളെ വഞ്ചിച്ചിട്ടുണ്ട് നിസഹായതയും പേടിയും മൂലം എന്‍റെ കൈകൾ വിറയ്ക്കുകയാണെന്നും എലിസബത്ത് പറഞ്ഞു.