ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് നെടുമ്പാശേരിയിൽ എമർജൻസി ലാൻഡിങ്

ടയറിന്‍റെ ഔട്ടർ ലെയർ ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്നാണ് നടപടി
emergency landing at cochin international airport air express flight
ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് നെടുമ്പാശേരിയിൽ എമർജൻസി ലാൻഡിങ്
Updated on

കൊച്ചി: കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിന് നെടുമ്പാശേരിയിൽ എമർജൻസി ലാൻഡിങ്. ടയറിന് തകരാർ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് വിമാനം തിരിച്ചു വിളിച്ചത്. ടയറിന്‍റെ ഔട്ടർ ലെയർ ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്നാണ് നടപടി.

104 യാത്രക്കാരും 8 ജിവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രക്ഷിത ലാൻഡിംങിന് കൊച്ചിയിലേക്ക് തിരിക്കാൻ ക്യാപ്റ്റൻ തീരുമാനമെടുത്തത്. അരമണിക്കൂർ സമയം വിമാനത്താവള പരിസരത്ത് വട്ടമിട്ട് കറങ്ങിയ വിമാനം ഇന്ധനം പരമാവധി കുറച്ച് ജ്വലനസാധ്യത ഇല്ലാതാക്കിയാണ് സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com