
ഡോ. മാലതി ദാമോദരൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ മകൾ ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. ശനിയാഴ്ച രാവിലെ 3.30 ന് തിരുവനന്തപുരം ശാസ്തമംഗലം വസതിയിൽ വച്ചായിരുന്നു മരണം.
ശാസ്തമംഗലം ശ്രീ രാമകൃഷ്ണ മിഷൻ ആശുപത്രിയിലെ ഡോക്റ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്തരിച്ച പ്രശസ്ത ആണവ ശസ്ത്രജ്ഞൻ എ.ഡി. ദാമേദരനാണ് ഭർത്താവ്.
മക്കൾ: റിട്ട. പ്രാഫ. സുമംഗല ദാമോദരൻ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്മെന്‍റ് ന്യൂഡൽഹി), ഹരീഷ് ദാമോദരൻ (റൂറൽ അഫയേഴ്സ് എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്, ന്യൂഡൽഹി). സംസ്കാരം ഞായറാഴ്ച രാവിലെ തിരുവനന്തപുരം ശാന്തി കവാടത്തിൽ.