'ഇഡിയെ ആക്രമിച്ചത് സാംപിൾ, മാന‍്യത വിട്ട് പെരുമാറിയാൽ നെഞ്ചത്ത് കയറി താളമേളം ചവിട്ടും'; ഭീഷണിയുമായി ഇ.എൻ. സുരേഷ് ബാബു

മുൻ മുഖ‍്യമന്ത്രി പിണറായി വിജ‍യന്‍റെ വീട്ടിൽ‌ ഇഡി നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടെയായിരുന്നു ഭീഷണി പ്രസംഗം
e.n. suresh babu threatening speech against police

ഇ.എൻ. സുരേഷ് ബാബു.

Updated on

പാലക്കാട്: പൊലീസിനെതിരേ ഭീഷണി പ്രസംഗവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. സിപിഎം പ്രവർത്തകരോട് മാന‍്യത വിട്ട് പെരുമാറിയാൽ നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്നായിരുന്നു സുരേഷ് ബാബുവിന്‍റെ ഭീഷണി.

പൊലീസ് ഗുണ്ടായിസം കാണിച്ചാൽ ഒതുക്കാനുള്ള കരുത്ത് ഇടത് മുന്നണിക്കുണ്ടെന്നും ഇഡിയെ ആക്രമിച്ചത് സാംപിൾ വെടിക്കെട്ടാണെന്നും പൂരം കാണാൻ കിടക്കുന്നതേയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ‍്യമന്ത്രി പിണറായി വിജ‍യന്‍റെ വീട്ടിൽ‌ ഇഡി നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടെയായിരുന്നു ഭീഷണി പ്രസംഗം.

logo
Metro Vaartha
www.metrovaartha.com