പൂപ്പാറയിൽ കയ്യേറിയ ഭൂമി ഒഴിപ്പിക്കൽ; നിരോധനാജ്ഞ, തടയുമെന്ന് ആക്ഷൻ കൗൺസിൽ

പൂപ്പാറയിൽ കയ്യേറിയ ഭൂമി ഒഴിപ്പിക്കൽ; നിരോധനാജ്ഞ, തടയുമെന്ന് ആക്ഷൻ കൗൺസിൽ

കയ്യേറിയ പ്രദേശം ആറ് ആഴ്ചക്കുള്ളിൽ ഒഴിപ്പിക്കണമെന്ന കോടതി ഉത്തരവിനെത്തുടർന്ന് വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു
Published on

തൊടുപുഴ: പൂപ്പാറയിൽ പന്നിയാർ പുഴയുടെ പുറമ്പോക്കു ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളും കടകളുൾപ്പെടെ ഒഴിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി നിരേധാനാജ്ഞ പ്രഖ്യാപിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ഇതിനായി പൊലീസ് സുരക്ഷയും റവന്യൂ വകുപ്പ് തേടിയിട്ടുണ്ട്.

അതേസമയം കയ്യേറ്റം ഒഴിപ്പിക്കൽ തടയുമെന്ന നിലപാടുമായി ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്. കോടതി അനുവദിച്ച 45 ദിവസം കഴിഞ്ഞിട്ടില്ലെന്നും ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് ബാബു വർഗീസ് പറഞ്ഞു. കയ്യേറിയ പ്രദേശം ആറ് ആഴ്ചക്കുള്ളിൽ ഒഴിപ്പിക്കണമെന്ന കോടതി ഉത്തരവിനെത്തുടർന്ന് വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. പൊലീസിന്‍റെ സഹായത്തോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനാണ് കോടതി നിർദേശം.

logo
Metro Vaartha
www.metrovaartha.com