പ്രവേശനോത്സവത്തിനിടെ അടിമാലി ഗവ. ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

കുട്ടികൾ കുറവായതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താനാവില്ലെന്നാണ് അധ്യാപകർ പറയുന്നത്
‌english medium discontinued parents protest at government school during entrance ceremony

പ്രവേശനോത്സവത്തിനിടെ അടിമാലി ഗവ. ഹൈസ്ക്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

Updated on

ഇടുക്കി: പ്രവേശനോത്സവത്തിനിടെ അടിമാലി ഗവൺമെന്‍റ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയതിനെ ചൊല്ലിയാണ് പ്രതിഷേധം. രക്ഷിതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിച്ചു.

കുട്ടികൾ കുറവായതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താനാവില്ലെന്നാണ് അധ്യാപകർ പറയുന്നത്. 6 കുട്ടികൾ മാത്രമാണ് ഈ ഡിവിഷനിലുള്ളത്. ഈ ഡിവിഷൻ തുടരാനുള്ള അധ്യാപകരില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു.

എന്നാൽ ഡിവിഷൻ നിർത്തലാക്കുന്ന വിവരം അറിയിച്ചത് മേയ് 30 മാത്രമാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. ഇതോടെ കുട്ടികൾക്ക് മറ്റൊരു സ്കൂളിലും പ്രവേശനം എടുക്കാനായില്ലെന്നും 8 വർഷം ഇംഗ്ലീഷ് മീഡിയം പഠിച്ച് ഇനി മലയാളം മീഡിയത്തിലേക്ക് മാറുന്നത് അപ്രായോഗികമാണെന്നുമാണ് രക്ഷിതാക്കൾ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com