എന്‍റെ കേരളം മെഗാ എക്സിബിഷൻ കണ്ണൂരിൽ

ഏപ്രിൽ 17 വൈകിട്ട് നാലിനു നടക്കുന്ന സമാനപന സമ്മേളനം നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും
എന്‍റെ കേരളം മെഗാ എക്സിബിഷൻ കണ്ണൂരിൽ
Updated on

കണ്ണൂർ : സംസ്ഥാന മന്ത്രിസഭ രണ്ടാം വാർഷികാഘോഷത്തിന്‍റെ ഭാഗമായുള്ള 'എന്‍റെ കേരളം' മെഗാ എക്‌സിബിഷൻ ശ്രദ്ധ നേടുന്നു. കണ്ണൂർ പൊലീസ് മൈതാനത്തു നടക്കുന്ന എക്സിബിഷൻ ഏപ്രിൽ 17 വരെ തുടരും. പരിപാടിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു.

എക്സിബിഷന്‍റെ ഭാഗമായി കലാപരിപാടികൾ, സാംസ്കാരിക പരിപാടികൾ, പ്രദർശന വിപണനമേള എന്നിവയുമുണ്ട്. സ്പോർട്സ് ഏരിയ, ഫുഡ് കോർട്ട് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ഏപ്രിൽ 12-ന് ആരോസ് ഡാൻസ് ഷോ, 13-നു കൊണ്ടോട്ടി മോയൻകുട്ടി വൈദ്യർ സ്മാരകം അവതരിപ്പിക്കുന്ന മാപ്പിളപാട്ടുകൾ, 14-ന് കഥക്, 15-നു സാംശിവ ബാൻഡ് മ്യൂസിക് ഷോ, 16-നു ബൊളീവിയൻ സ്റ്റാർസ് നാടകം, 17ന് കെ എൽ 14 ടോക്സ് സംഗീത പരിപാടി എന്നിവ അരങ്ങേറും.

ഏപ്രിൽ 17 വൈകിട്ട് നാലിനു നടക്കുന്ന സമാനപന സമ്മേളനം നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്‌ടർ എസ്. ചന്ദ്രശേർ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ എന്നിവർ സന്നിഹിതരാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com