'എന്‍റെ കേരളം' വികസന പരിണാമത്തിന്‍റെ കണ്ണാടി

സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്‍റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ കേരളത്തിൽ നടപ്പാക്കിയ വികസന പരിണാമങ്ങളുടെ കണ്ണാടിയാണ് എന്‍റെ കേരളം പ്രദർശന വിപണന മേളയെന്ന് മന്ത്രി വി. ശിവൻകുട്ടി. സർക്കാരിന്‍റെ നാലാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേളയുടെ ജില്ലാതല ഉദ്ഘടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കേരള സർക്കാരിന്‍റെ ഒമ്പത് വർഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമാണ് മേളയെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

തലസ്ഥാന നഗരയിലെ കനകക്കുന്നിൽ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ നടത്തുന്ന എന്‍റെ കേരളം മേള മേയ് 23നു സമാപിക്കും. വിവിധ സ്റ്റോളുകളും ഭക്ഷ്യ മേളയും കൂടാതെ വൈകുന്നേരങ്ങളിൽ കലാപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com