ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കൽകല്ലിലും പ്രവേശന വിലക്ക്

ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്രയും നിരോധിച്ചിട്ടുണ്ട്
Entry ban at Ilavizhapoonchira and Illikkalkal
ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കൽകല്ലിലും പ്രവേശന വിലക്ക്
Updated on

കോട്ടയം: സംസ്ഥാനത്ത് അതിശക്തമഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രവേശനം നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്റ്റർ ജോൺ.വി.സാമുവൽ അറിയിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്രയും നിരോധിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.