
കണ്ണൂർ: മുസ്ലീം ലീഗ് യുഡിഎഫിൽ നിന്ന് അകലുകയാണെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസ് തെറ്റായ വഴിയിലാണെന്ന് ലീഗിന് അഭിപ്രായമുണ്ട്. അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗിനെ അധിക കാലം ഭയപ്പെടുത്തി ഒപ്പം നിർത്താനാവില്ല. പലസ്തീൻ വിഷയത്തിൽ ശശി തരൂർ നടത്തിയ പ്രസംഗം ലീഗ് മഹാറാലിയുടെ ശോഭ കെടുത്തി. ആര്യാടൻ ഷൗക്കത്തിനെതിരായ കോൺഗ്രസ് നടപടിയിൽ ന്യൂനപക്ഷങ്ങൾക്ക് വലിയ എതിർപ്പാണുള്ളത്. ഇനിയും കോൺഗ്രസിനൊപ്പം നിൽക്കണമോയെന്ന് ലീഗ് തീരുമാനിക്കണം. സിപിഎം നയങ്ങളോട് ലീഗ് അണികളിലും നോതാക്കളിലും അനുകൂലമായ മാറ്റമുണ്ടെന്നും എൽഡിഎഫിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും ഇ.പി വ്യക്തമാക്കി.