''ഗണേഷിനെ ഒഴിവാക്കേണ്ട സാഹചര്യമില്ല, എല്ലാം മുൻധാരണ പോലെ തന്നെ നടക്കും'', ഇ.പി. ജയരാജൻ

''നാലു പാർട്ടികൾക്ക് പകുതി വീതം ടേം എന്ന ധാരണ മുന്നണിയിലുണ്ട്. ഞങ്ങളുടെ മുൻപിൽ ഗണേഷ് കുമാറിന് മന്ത്രിയാകാതിരിക്കാനുള്ള പ്രശ്നങ്ങളൊന്നുമില്ല''
EP Jayarajan
EP Jayarajan file

ന്യൂഡൽഹി: കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച പാർട്ടിയോ മുന്നണിയോ യാതൊരു വിധ ചർച്ചകളും നടന്നിട്ടില്ലെന്നും സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാർത്തയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

''ഞങ്ങളാരും അറിയാത്ത വാർത്തായാണിത്. ഇടതു മുന്നണിയോ മുന്നണിയിലേ എതെങ്കിലും പാർട്ടിയോ സിപിഎമ്മോ ചർച്ച നടത്തിയിട്ടില്ല. 4 പാർട്ടികൾക്ക് പകുതി സമയം എന്ന ധാരണ മുന്നണിയിലുണ്ട്. ഞങ്ങളുടെ മുൻപിൽ ഗണേഷ് കുമാറിന് മന്ത്രിയാകാതിരിക്കാനുള്ള പ്രശ്നങ്ങളൊന്നുമില്ല. സ്പീക്കറെ മാറ്റുമെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. അദ്ദേഹം സ്പീക്കറായിട്ട് ഒരു വർഷമല്ലെ ആയിട്ടുള്ളു'' എന്നും ഇപി മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com