'സതീശന്‍റേത് വൃത്തികെട്ട രാഷ്ട്രീയം, അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തൻ'; ഇ.പി. ജയരാജൻ

തൃക്കാക്കരയിലെ സ്ഥാനാർഥിക്കെതിരേ അശ്ലീല വീഡിയോ ഇറക്കിയതിനു പിന്നിൽ സതീശനാണ്
ep jayarajan against vd satheesan
ep jayarajan against vd satheesan
Updated on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. അശ്ലീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണ്. സതീശന്‍റെ നിലവാരത്തിലേക്ക് താഴാൻ ഉദ്യോശിക്കുന്നില്ലെന്നും ഇപി വ്യക്തമാക്കി.

തൃക്കാക്കരയിലെ സ്ഥാനാർഥിക്കെതിരേ അശ്ലീല വീഡിയോ ഇറക്കിയതിനു പിന്നിൽ സതീശനാണ്. എല്ലാവരേയും ആക്ഷേപിച്ച് വെള്ളക്കുപ്പായവുമിട്ട് നടക്കുകയാണ് സതീശൻ. എന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിനു പിന്നിൽ വി.ഡി. സതീശനാണെമന്നും കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ഭാര്യ പരാതി നൽകിയിട്ടുണ്ടെന്നും ഇപി പറഞ്ഞു. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരേ വ്യാജ വാർത്ത ചമച്ചതിനു പിന്നിലും സതീശനാണെന്ന് വ്യക്തമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com